ചങ്ങനാശ്ശേരി: കെ-റെയിൽ പദ്ധതി ആവിഷ്കരിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിച്ച് ജനത്തെ വിശ്വാസത്തിലെടുക്കുകയെന്നത് സർക്കാറിന്‍റെ ധാർമിക ഉത്തരവാദിത്തമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്തക്കുറിപ്പിൽ പറഞ്ഞു. തുടർച്ചയായ പ്രളയവും കോവിഡ് വ്യാപനവും അതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോൾ ഏതുതരം പദ്ധതികൾക്കാണ് സർക്കാർ മുൻതൂക്കം നൽകേണ്ടതെന്ന് ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. എന്നാൽ, ഇത്തരം വികസന പദ്ധതികൾ നടപ്പാക്കരുത് എന്ന അഭിപ്രായവുമില്ല. കേരളത്തിന്‍റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും പരിഗണിക്കുമ്പോൾ ഭാവിയിൽ വൻകിട വ്യവസായങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുമെന്നും അവയെ തമ്മിൽ സിൽവർലൈൻ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്ക്കണമെന്നില്ല. സിൽവർലൈൻ വരുമ്പോൾ ജനങ്ങൾ സ്വകാര്യവാഹനം ഉപയോഗിക്കുന്നത് കുറയുകയും അതുവഴി കാർബൺ ബഹിർഗമന വാതകങ്ങളുടെ കുറവുണ്ടായി അന്തരീക്ഷത്തിലെ കാർബൺ കുറയുമെന്നും മറ്റൊരു വാദമുണ്ട്. എന്നാൽ, കൊച്ചി മെട്രോ വന്നതിനുശേഷവും അവിടെ വൻതോതിൽ സ്വകാര്യവാഹനങ്ങൾ വർധിച്ചു എന്നു മനസ്സിലാക്കുമ്പോൾ അത്തരം വാദങ്ങൾക്കും നിലനിൽപില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.