തൊടുപുഴ: മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായ ഉദ്യാനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ് സഹകരണ സംഘവുമായുള്ള ദീർഘകാല പാട്ടക്കരാർ റദ്ദാക്കിയേക്കും. ഉദ്യാനത്തിന്‍റെ ഒരു ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ട് സഹകരണ സംഘം നൽകിയ അപേക്ഷ സർക്കാർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാട്ടക്കരാർ റദ്ദാക്കാനുള്ള നീക്കം. ഹൈഡൽ ടൂറിസത്തിന് കീഴിൽ ദേശീയപാത 85നും മുതിരപ്പുഴയാറിനും ഇടയിൽ 17.72 ഏക്കറിലാണ് ഹൈഡൽ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ ഇതിന്‍റെ ഒരു ഭാഗമാണ് മൂന്നാർ സഹകരണ സംഘത്തിന് പാട്ടത്തിന് നൽകിയത്. സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായി 1,04,610 ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിടങ്ങൾ നിർമിക്കാൻ സംഘം തീരുമാനിച്ചു. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ ഇത്രയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്നത് മുതിരപ്പുഴയാറിനും മൂന്നാർ-ചൊക്കനാട് റോഡിനും ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മൂന്നാറിലെ ഐ.എൻ.ടി.യു.സി നേതാവ് എ. രാജാറാം ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ജില്ല കലക്ടർ ഇരുകൂട്ടരുമായും ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താനായില്ല. തുടർന്ന്, അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗം നിർമാണ അനുമതിക്കുള്ള അപേക്ഷ തള്ളുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം നിലനിൽക്കുന്ന മൂന്നാറിൽ ഇത്രയും വലിയ കെട്ടിടങ്ങൾ നിർമിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. മുതിരപ്പുഴയാറിനോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന കോടതി വിധികളും അപേക്ഷ തള്ളാൻ കാരണമായി. ഉദ്യാനത്തിലെ പാർക്കിന്‍റെ പണി ജില്ലയിൽ നിലനിൽക്കുന്ന നിർമാണ നിരോധന ഉത്തരവിന് വിരുദ്ധമാണെന്നതും സഹകരണ സംഘത്തിന്‍റെ നീക്കത്തിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.