സി.പി.ഐയുടെ രക്തസാക്ഷി മണ്ഡപം തോട്ടിലെറിഞ്ഞനിലയിൽ

കുമരകം: സി.പി.ഐയുടെ രക്തസാക്ഷി മണ്ഡപം തോട്ടിലെറിഞ്ഞ നിലയിൽ. കുമരകം പള്ളിച്ചിറയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പള്ളിച്ചിറ ബ്രാഞ്ച് സമ്മേളത്തിന്​ ശനിയാഴ്ച രാത്രി കൊടിമരവും കൊടി തോരണങ്ങളുംകൊണ്ട് പള്ളിച്ചിറ കവല അലങ്കരിച്ചിരുന്നു. ഇതിനോടൊപ്പം പുഷ്പാർച്ചനക്ക്​ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപമാണ് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പ്രവർത്തകർ പിരിഞ്ഞശേഷമാണ് രക്തസാക്ഷി മണ്ഡപത്തിനെതിരെ അക്രമം നടന്നതെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. സമീപകാലത്ത്​ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന്​ നിരവധിപേർ സി.പി.ഐയിലേക്ക്​ കടന്നുവന്നിരുന്നു. കുമരകത്ത്​ പാർട്ടിയുടെ വളർച്ചയിൽ വിറളിപൂണ്ട ശത്രുക്കളാണ് അക്രമത്തിൽ പിന്നിലെന്ന് ഇവർ ആരോപിച്ചു. പൊലീസിൽ പരാതി നൽകി. KTL KUMARAKOM തോട്ടിൽ ഉപേക്ഷിച്ച സി.പി.ഐയുടെ രക്തസാക്ഷി മണ്ഡപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.