യൂത്ത് പാർലമെന്‍റ്​

കോട്ടയം: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും സി.എം.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ വർഗീസ് ജോഷ്വ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസർ എച്ച്. സചിൻ എന്നിവർ പങ്കെടുത്തു. സബ് കലക്ടർ രാജീവ് കുമാർ ചൗധരി ക്ലാസെടുത്തു. എൻ.എസ്​.എസ് യൂനിറ്റ്, കോളജ് വിദ്യാർഥികൾ, മറ്റ്​ ബ്ലോക്ക് നാഷനൽ യൂത്ത് വളന്‍റിയർമാർ എന്നിവർ പങ്കെടുത്തു. -- KTL youth parliament നെഹ്‌റു യുവകേന്ദ്രയും സി.എം.എസ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.