കോട്ടയം: സഹായിക്കുന്നതിനുപകരം ജനങ്ങളെ ഉപദ്രവിക്കുന്ന സര്‍ക്കാര്‍ എല്ലാം മറയ്ക്കുന്നതിനാണ് കെ-റെയില്‍ ഉയര്‍ത്തിക്കാട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് അഡ്വ. പി.എം.എ. സലാം. മുസ്‌ലിം ലീഗ് ജില്ല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല. ഒന്നേകാല്‍ ലക്ഷം കോടി രൂപ കടംവാങ്ങി പദ്ധതി നടപ്പാക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങളെപ്പോലും സര്‍ക്കാര്‍ കടക്കെണിയിലാക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല പദ്ധതി. പിണറായിക്കും കോടിയേരിക്കും കോടിക്കണക്കിന് രൂപയുടെ കമീഷന്‍ വാങ്ങാനാണ് പദ്ധതി. ജനങ്ങളൊന്നായി പദ്ധതിക്കെതിരായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ ജനങ്ങളില്‍ അമിതഭാരം ഏല്‍പിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരെയും പട്ടിണിപ്പാവങ്ങളെയും ഉപദ്രവിക്കുന്നു. ഓട്ടോ-ടാക്‌സി, ഭൂ നികുതികള്‍ വര്‍ധിപ്പിച്ച് അമിതഭാരം അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സലാം ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, ജില്ല ട്രഷറര്‍ കെ.എം. ഹസന്‍ലാല്‍ തുടങ്ങിയവർ സംസാരിച്ചു. പത്രപ്രവര്‍ത്തകന്‍ ഷെരീഫ് സാഗര്‍ ക്ലാസ് നയിച്ചു. - പടം : ktl PMA SALAM മുസ്‌ലിം ലീഗ് ജില്ല നേതൃപരിശീലന ക്യാമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.