അഞ്ചര ഏക്കർ പറമ്പിന് തീപിടിച്ചു; അഞ്ച് മണിക്കൂർ കൊണ്ട്​ നിയന്ത്രണവിധേയം

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ മാമൂട് കൊച്ചുറോഡിന്​ സമീപം അഞ്ചര ഏക്കർ തോട്ടത്തിന് തീപിടിച്ചു. എടത്വ സ്വദേശിയായ ഉണ്ണിട്ടൻച്ചിറ വീട്ടിൽ ജോസ് ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനാണ് തീപിടിച്ചത്. കൈത കൃഷി വിളവെടുപ്പിനുശേഷം ഉണങ്ങിനിന്ന കൈത ചെടികൾക്കും പുല്ലിനുമാണ്​ തീപടർന്നത്. ചൊവ്വാഴ്ച ഉച്ചക്ക്​ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന രണ്ട് യൂനിറ്റ് എത്തി തീയണച്ചുപോയി. എന്നാൽ, പൂർണമായിട്ടും അണഞ്ഞിരുന്നില്ല. തുടർന്ന് വീണ്ടും തീപിടിത്തം ഉണ്ടാകുകയായിരുന്നു. തുടർന്ന്​ വീണ്ടും അഗ്നിരക്ഷാ സേനയെത്തി വൈകീട്ട്​ നാലോടെയാണ്​ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കൈത തോട്ടത്തിനു സമീപത്തായി പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ------ KT L CHR 1 fire മാമൂട് കൊച്ചുറോഡിൽ അഞ്ചരയേക്കറോളം വരുന്ന പറമ്പിൽ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.