കല്ലിശ്ശേരി കുടിവെള്ള പദ്ധതി; ​റെയിൽവേ അനുമതിയായി

ചങ്ങനാശ്ശേരി: കല്ലിശ്ശേരി കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലം വാട്ടർ അതോറിറ്റിയുടെ ചങ്ങനാശ്ശേരി ചെറുകരകുന്നിലെ ഓവർഹെഡ് ടാങ്കിലേക്ക്​ എത്തിക്കാനുള്ള തടസ്സം നീങ്ങുന്നു. ട്രാക്കിനടിയിൽക്കൂടി പൈപ്പ് സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി. റെയിൽവേ സീനിയർ ഡിവിഷനൽ എൻജിനീറുമായി നടത്തിയ ചർച്ചയിലാണ്​ അനുകൂല തീരുമാനം ഉണ്ടായതെന്ന്​ ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ റെയിൽവേക്ക്​ സൂപ്പർവിഷൻ ചാർജ് അടക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.