മണിമലയാറ്റിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

മുണ്ടക്കയം: മണിമലയാറ്റിൽ മുണ്ടക്കയം ടൗണിന് സമീപം കോസ്​വേ പാലത്തിനും ചെക്ക് ഡാമിനും ഇടയിൽ ചെറുതും വലുതുമായ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രണ്ടുദിവസം മുമ്പേ മീനുകൾ പലതും ചത്തതായി കണ്ടിരുന്നു. പിന്നീട്​ കൂട്ടമായി ചത്തുപൊങ്ങിയതായി നാട്ടുകാർ പറയുന്നു. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. നഞ്ച്​, അമോണിയ എന്നിവ കലക്കിയത് മൂലമാണ്​ മീനുകൾ ചത്തതെന്ന്​ പറയ​പ്പെടുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു. വെള്ളം പരിശോധനക്ക്​ അയക്കാൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയതായും പ്രസിഡന്‍റ്​ രേഖ ദാസ് പറഞ്ഞു. ------ KTL WBL Manimalayar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.