ഒളിവില്‍ പോയ പ്രതി പിടിയിൽ

തൃക്കൊടിത്താനം: വീട് വാടകക്കെടുത്ത് കഞ്ചാവ് വിൽപന നടത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയിൽ.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കറുകച്ചാല്‍ മുതുമരത്തില്‍ മെല്‍ബര്‍ട്ട് മാത്യുവാണ് (24) പിടിയിലായത്.

ദിവസങ്ങള്‍ക്കു മുമ്പ് തൃക്കൊടിത്താനം അമര ഭാഗത്ത് ഇരുനില വീട് വാടകക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കോട്ടമുറി സ്വദേശിനി അമ്പിളി സുന്ദര്‍ (46) രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. മെല്‍ബര്‍ട്ട് മാത്യു പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

വാടക വീടിന്റെ അയല്‍വാസികള്‍ക്കും പ്രദേശത്തും ലഹരി മാഫിയ സംഘങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കിയതോടെ പ്രദേശവാസികള്‍ ജില്ല പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിയാണ് അമ്പിളിയെ പിടികൂടിയത്. നിരവധി ലഹരി, ആക്രമണ കേസുകളില്‍ പ്രതിയായ മെല്‍ബര്‍ട്ടിനെ തൃക്കൊടിത്താനം എസ്.എച്ച്.ഒ കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഒളിത്താവളം വളഞ്ഞു സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags:    
News Summary - Fugitive suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.