ജില്ലക്ക്​ ലഭിച്ച പ്രധാന പദ്ധതികൾ

. കോട്ടയത്തെ സെന്‍റർ ഫോർ ​പ്രഫഷനൽ ആൻഡ്​​ അഡ്വാൻസ്​സ്​ സ്റ്റഡീസിന്​ (സീപാസ്​) ഡ്രഗ്​ ടെസ്റ്റിങ്​ ലബോറട്ടറി -മൂന്നുകോടി . പി. കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത്​ പി. കൃഷ്ണപിള്ള നവോത്ഥാന പഠനകേന്ദ്രം -​രണ്ടുകോടി . ചാവറ കുര്യാക്കോസ്​ ഏലിയാസച്ചന്‍റെ സ്മരണാർഥം മാന്നാനത്ത്​ ചാവറ സാംസ്കാരിക ഗവേഷണകേന്ദ്രം -ഒരു കോടി . ആലപ്പുഴ, കോട്ടയം ജില്ലകളി​ലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ പദ്ധതി -33 കോടി . വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്​സ്​ ലിമിറ്റഡിന്​ 20 കോടി . ശബരിമല ഗ്രീൻഫീൽഡ്​ എയർപോർട്ടിന്‍റെ സാധ്യതാ പഠനത്തിനും ഡി.പി.ആർ തയാറാക്കാൻ രണ്ടു​കോടി . കോട്ടയം ആസ്ഥാനമായുള്ള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷന്​ 5.70 കോടി . എം.ജി അടക്കമുള്ള സർവകലാശാല കാമ്പസുകളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളും 250 ഇന്‍റർനാഷനൽ ഹോസ്റ്റൽ മുറികളും നിർമിക്കാൻ അഞ്ച്​ സർവകലാശാലകൾക്കായി 100 കോടി . അഷ്ടമുടി, വേമ്പനാട്​ കായലുകളുടെ ശുചീകരണത്തിന്​ 20 കോടി . എം.ജി അടക്കം സംസ്ഥാനത്തെ സർവകലാശാലകളിൽ ട്രാൻസ്​ലേഷനൽ റിസർച്​ സെന്‍ററുകൾ വികസിപ്പിച്ച്​​ സ്റ്റാർട്ടപ്​, ഇൻകുബേഷൻ സെന്‍ററുകൾ സജ്ജമാക്കാൻ 20 കോടി . സർവകലാശാല കാമ്പസുകളിൽ പുതിയ ഹ്രസ്വകാല കോഴ്​സുകളും പി.ജി കോഴ്​സുകളും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ 20 കോടി . എം.സി റോഡിന്‍റെയും കൊല്ലം-ചെങ്കോട്ട റോഡിന്‍റെയും വികസനത്തിന്​ കിഫ്​ബി വഴി 1500 കോടി . എരുമേലി ഉൾപ്പെടുന്ന തീർഥാടന ടൂറിസം സർക്യൂട്ട്​ ശക്തിപ്പെടുത്താൻ വിപുല പദ്ധതി . സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരത്തെ റീജനൽ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​​ഒഫ്താൽമോളജിയുടെയും വികസനത്തിന്​ 250.7 കോടി. ഇതിന്‍റെ വിഹിതം കോട്ടയം മെഡിക്കൽ കോളജിന്​ ലഭിക്കും. . പ്ലാന്‍റേഷൻ മേഖലയിലെ ലയം/പാഡികൾ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ 10 കോടി . ചാമ്പ്യൻസ്​ ബോട്ട്​ ലീഗിന്​ 15 കോടി. താഴത്തങ്ങാടി വള്ളംകളിയും ലീഗിന്‍റെ ഭാഗമാണ്​. ജില്ലയിൽനിന്നുള്ള വിവിധ ബോട്ട്​ ക്ലബുകൾക്കും ഇതിന്‍റെ ഗുണം ലഭിക്കും . ആദിത്യ മാതൃകയിൽ അടുത്ത അഞ്ചുവർഷം കൊണ്ട്​ 50 ശതമാനം ഫെറി ബോട്ടുകളും സൗരോർജത്തിലേക്ക്​ മാറ്റും (ധനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിച്ച പദ്ധതികളാണിത്​. ഇതിനുപുറമെ, പ്രാദേശികമായി എം.എൽ.എമാരുടെ നി​വേദനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പദ്ധതികൾക്ക്​ ടോക്കൺ തുകകൾ നീക്കിവെച്ചിട്ടുണ്ട്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.