കോട്ടയം: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം.കെ. തോമസുകുട്ടി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ വ്യാപാരികള്‍ നാഗമ്പടത്തെ ജി.എസ്.ടി ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ പി.സി. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്‍റ് വി.എ. മുജീബ് റഹ്മാന്, മാത്യു ചാക്കോ വെട്ടിയാങ്കല്‍, സെക്രട്ടറിമാരായ കെ.ജെ. മാത്യു, വി.സി. ജോസഫ്, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു തരകന്‍, യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് ജിന്‍റു കുര്യന്‍ എന്നിവര്‍ സംസാരിച്ചു. പടം KTL VYAPARI വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജി.എസ്.ടി ഓഫിസ് മാര്‍ച്ച് ജില്ല പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യുന്നു മീനച്ചിൽ തുമ്പി സർവേ നാളെ; പരിശീലനം ഇന്ന് കോട്ടയം: ആറാമത് മീനച്ചിൽ തുമ്പി സർവേയുടെ മുന്നോടിയായുള്ള പരിശീലനം ശനിയാഴ്ച നടക്കും. 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുക്കും. 15 പേരടങ്ങുന്ന ഏഴ് ഗ്രൂപ്പുകളായാണ് സർവേ നടക്കുന്നത്. ഇവർക്കാണ് പരിശീലനം നൽകുന്നത്. ഞായറാഴ്ച രാവിലെ 8.30 മുതൽ 12 വരെയാണ് സർവേ. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ കോട്ടയവും നേതൃത്വം വഹിക്കും. അടുക്കം മുതൽ മലരിക്കൽ വരെയുള്ള 18 ഇടങ്ങളിലായാണ് സർവേ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.