കനാൽ ജലവിതരണം ഇന്നുമുതൽ വീണ്ടും

കടുത്തുരുത്തി: ശനിയാഴ്ച മുതൽ കടുത്തുരുത്തിയിൽ വിവിധ കനാലുകളിലൂടെ ജലവിതരണം വീണ്ടും നടത്താൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ പെരുവ-മുളക്കുളം-വെളിയന്നൂർ ഡിസ്ട്രിബ്യൂട്ടറികളിലൂ​​​ടെയാണ് ജലവിതരണം. 15, 16, 17, 18 തീയതികളിൽ ഞീഴൂർ, കുറവിലങ്ങാട്, മാഞ്ഞൂർ, കടുത്തുരുത്തി, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഉപകനാലുകളിലൂടെയും ജലവിതരണത്തിന്​ കലണ്ടർ തയാറാക്കി. എം.വി.ഐ.പി പിറവം ഡിവിഷനും കുറുപ്പന്തറ സബ് ഡിവിഷനും മേൽനോട്ടം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.