അപേക്ഷതീയതി നീട്ടി കോട്ടയം: മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ് / റീ അപ്പിയറൻസ് / 2018, 2017 അഡ്മിഷൻ -റീ അപ്പിയറൻസ്) സി.ബി.സി.എസ്.എസ് (2014-2016 അഡ്മിഷൻ -റീ അപ്പിയറൻസ് / 2013 അഡ്മിഷൻ -മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ് -2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -ഇംപ്രൂവ്‌മെന്‍റ് / റീ അപ്പിയറൻസ്, സി.ബി.സി.എസ്.എസ് - 2014-2018 അഡ്മിഷൻ -റീ അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഈ മാസം 15 വരെയും 525 രൂപ പിഴയോടെ 16 മുതൽ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18നും അപേക്ഷിക്കാം. പരീക്ഷഫലം 2021 നവംബറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2016 അഡ്മിഷൻ -റെഗുലർ) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 , 160 രൂപ ഫീസ് സഹിതം 25നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് - റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾക്ക് യഥാക്രമം 370, 160 രൂപ വീതം ഫീസടച്ച് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുമ്പുള്ളവർ നിശ്ചിത ഫീസ് സഹിതം അപേക്ഷ 24നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ -എൽഎൽ.ബി (ഓണേഴ്‌സ്) ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2016 അഡ്മിഷൻ -റെഗുലർ, 2015 അഡ്മിഷൻ -സപ്ലിമെന്ററി പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 ,160 രൂപ ഫീസ് സഹിതം 26നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2021 നവംബറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.എ- എൽഎൽ.ബി ഇന്‍റഗ്രേറ്റഡ് ഡിഗ്രി (2015, 2012-2014 അഡ്മിഷൻ - സപ്ലിമെന്‍ററി, ബി.എ - ക്രിമിനോളജി എൽഎൽ.ബി (2011 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 , 160 രൂപ ഫീസ് സഹിതം 26നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (2013-2016 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (മോഡൽ I, II, III) (2013-16 അഡ്മിഷൻ - റീ അപ്പിയറൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. ഇവയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 , 160 രൂപ നിരക്കിൽ ഫീസടച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.