ചങ്ങനാശ്ശേരി: വെയിലില്‍ സഹജീവികള്‍ക്ക് ഇത്തിരി വെള്ളം കരുതി സഹജീവി സ്നേഹത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ ജൈവവൈവിധ്യ ഔഷധസസ്യ തോട്ടത്തോട് ചേര്‍ന്ന് മരച്ചില്ലകളിലും മറ്റുമാണ് കുളവും കിളിക്കൂടുകളും സ്ഥാപിച്ചിട്ടുള്ളത്. സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെയും നാഷനൽ സർവിസ് സ്കീമിന്റെയും നേതൃത്വത്തിൽ 'പറവകൾക്കായി ഒരുക്കാം തണ്ണീർക്കുടങ്ങൾ' പദ്ധതിയുടെ ഭാഗമായാണ് കിളി കുളിക്കുളം ഒരുക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ വി.ജെ. വിജയകുമാർ പറഞ്ഞു. പ്രിൻസിപ്പൽ പി.കെ. അനിൽകുമാർ, അധ്യാപികരായ നിത ആർ. നായർ, എ.ഡി. ശ്രീവിദ്യ, ആർ. സോന എന്നിവർ നേതൃത്വം നൽകി. KTL CHR 2 scol സഹജീവികള്‍ക്ക് തണ്ണീർക്കുടം ഒരുക്കുന്ന ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.