കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ജീവൻ സി.പി.എമ്മിന്‍റെ ഭിക്ഷയാണെന്ന സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ പ്രസ്താവന ഭരണത്തിന്‍റെ ധാർഷ്ട്യമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നിയമം കൊണ്ടുവരണമെന്നും സജി അവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനവും യോഗവും കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജി. ഗോപകുമാർ, ജോണി ജോസഫ്, എം.പി. സന്തോഷ് കുമാർ, ആനന്ദ് പഞ്ഞിക്കാരൻ, ജെ.ജി. പാലക്കലോടി തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണം ഇന്ന് കോട്ടയം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജില്ല മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചനയോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്‍റ് അസീസ് ബഡായിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി റഫീഖ് മണിമല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.