സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍: കുടുംബശ്രീ കലാജാഥ ആരംഭിച്ചു

കോട്ടയം: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷൻ നടത്തുന്ന സ്ത്രീപക്ഷ നവകേരളം കാമ്പയിന്‍റെ ഭാഗമായ കലാജാഥക്ക്​ ജില്ലയില്‍ തുടക്കമായി. തലയോലപ്പറമ്പ് ഡി.ബി കോളജ് പ്രിന്‍സിപ്പൽ പ്രഫ. ആര്‍. അനിത കലാജാഥ ഫ്ലാഗ്ഓഫ് ചെയ്തു. 'സ്ത്രീധനം സാമൂഹിക വിപത്ത്' ആശയം പൊതുജനങ്ങളിലേക്ക്​ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലാജാഥ 21 വരെ ജില്ലയിലെ 40 വേദികളില്‍ അരങ്ങേറും. ജ്യോതി ഹരികുമാറാണ് ക്യാപ്റ്റന്‍. കലാജാഥയുടെ ആദ്യപരിപാടിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് ഡി.ബി കോളജില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. ഷാജിമോള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ ആര്‍. അനിത അധ്യക്ഷത വഹിച്ചു. വൈക്കം സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന കലാജാഥ പരിപാടി സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് അധ്യക്ഷത വഹിച്ചു. കവയിത്രി മീരാ ബെന്‍ മുഖ്യപ്രഭാഷണം നടത്തി. KTL Stheepaksha കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ നടത്തുന്ന സ്ത്രീപക്ഷ നവകേരള കാമ്പയിന്‍റെ ഭാഗമായി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.