വൈദ്യുതി മുടങ്ങും

അതിരമ്പുഴ: ഐ.ടി.ഐ, കോട്ടമുറി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ മൂന്നുവരെ . തെങ്ങണ: മടുക്കുംമൂട്, ഇടിമണ്ണിക്കൽ, ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും ഏറ്റുമാനൂർ ഉത്സവം: ഗതാഗതക്രമീകരണം ഏർപ്പെടുത്തി ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്​ ഏറ്റുമാനൂർ ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടും പുതുതായി പണിയുന്ന ബൈപാസും ഉപയോഗിക്കാം. പ്രധാന ഉത്സവദിനമായ ഏഴരപ്പൊന്നാന ദർശനം നടക്കുന്ന വ്യാഴാഴ്ച ഭക്തജനങ്ങളെ ക്ഷേത്രമൈതാനത്തുനിന്ന്​ നിരയിലൂടെ പടിഞ്ഞാറേനട വഴി ചുറ്റമ്പലത്തിന് ഉള്ളിൽ പ്രവേശിപ്പിക്കും. ദർശനത്തിനുശേഷം കൃഷ്ണൻകോവിൽ വഴി പുറത്തേക്ക് ഇറങ്ങാം. വാഹനങ്ങൾ എം.സി റോഡിൽനിന്ന്​ (പടിഞ്ഞാറേ ഗോപുരത്തിങ്കൽ) കയറി കോവിൽ പാടം റോഡ് വഴി പേരൂർ ജങ്​ഷനിലേക്ക് പോകാം. പേരൂർ ജങ്​ഷനിൽനിന്ന്​ എം.സി റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. ഉത്സവത്തോടനുബന്ധിച്ച് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 10 മുതൽ വാഹനങ്ങൾക്ക് ക്ഷേത്രമൈതാനത്ത് പാർക്കിങ്​ അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.