പാലാ: ജി.എസ്.ടി ഓഫിസിന് മുന്നില്‍ വ്യാപാരികൾ പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് മര്‍ച്ചന്റ്സ് ചേംബറിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. യുനൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എ. ജോസ് ഉഴുന്നാലില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടോമി കുറ്റിയാങ്കല്‍ അധ്യക്ഷതവഹിച്ചു. ജില്ല ജന.സെക്രട്ടറി സിബി റീജന്‍സി, ബെന്നി മൈലാടൂര്‍, റോയി ജോര്‍ജ്, സിബി കുന്നേല്‍, ജയിംസ് കണിയാരകത്ത്, ബെന്നി പള്ളിക്കത്തോട്, സജി തോമസ്, സജി രചന, വി.സി പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.