എലിക്കുളം: കാഞ്ഞിരപ്പള്ളി- എലിക്കുളം പഞ്ചായത്ത് അതിർത്തിയിലൂടെ കടന്നുപോകുന്ന അഞ്ചാംമൈൽ - മൂഴിക്കാട്ട് റോഡ് തകർന്നതോടെ കാൽനട ദുഷ്കരമായി. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. വഞ്ചിമലകവല, പനമറ്റം, പൊതുകം, പ്ലാന്തറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഈരാറ്റുപേട്ട വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കപ്പാടുവഴി എളുപ്പം എത്തിച്ചേരാൻ കഴിയുന്ന റോഡ് എന്ന നിലയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. റോഡിന്‍റെ ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ 300 മീറ്റർ എലിക്കുളം പഞ്ചായത്ത് ആറാം വാർഡിലൂടെയും ബാക്കിഭാഗം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 23ആം വാർഡിലൂടെയുമാണ് കടന്നുപോകുന്നത്. റോഡിന്‍റെ ഗുണഭോക്താക്കൾ ഭൂരിഭാഗവും എലിക്കുളം പഞ്ചായത്ത് നിവാസികളാണ്. റോഡ് സഞ്ചാരയോഗ്യമാക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KTL VZR 2 Road ചിത്രവിവരണം ടാറിങ് തകർന്ന പൊതുകം അഞ്ചാംമൈൽ - മൂഴിക്കാട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.