റെയിന്‍ബോ പദ്ധതി തുടങ്ങി

കാഞ്ഞിരപ്പള്ളി: എല്ലാം ദൈവദാനമാണെന്ന തിരിച്ചറിവില്‍നിന്ന്​ മാത്രമേ അര്‍ഹിക്കുന്നവര്‍ക്ക് ഉദാരമായി കൊടുക്കാന്‍ നാം സന്നദ്ധരാവുകയുള്ളൂവെന്ന്​ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പ്രളയപുനരധിവാസ പദ്ധതിയായ റെയിന്‍ബോ-2021 പദ്ധതിയുടെ ഭാഗമായി ചേനപ്പാടിയില്‍ നിര്‍മിച്ചുനല്‍കുന്ന ഭവനത്തിന്റെ ആശീര്‍വാദത്തിന് കാർമികത്വം വഹിച്ച്​ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റെയിന്‍ബോ പദ്ധതിയില്‍ പ്രളയത്തില്‍ വീടും പുരയിടവും നഷ്ടപ്പെട്ടവര്‍ക്കായി 45 ഭവനങ്ങളാണ് നിര്‍മിക്കുന്നത്. ഫാ. ജേക്കബ് കൊടിമരത്തുംമൂട്ടില്‍, ഫാ. ജോസഫ് ചക്കുംമൂട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.