കാഞ്ഞിരപ്പള്ളി: സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണ് എന്ന ശീര്‍ഷകത്തില്‍ വനിതദിനത്തിൽ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഈസ്റ്റ് ജില്ല കമ്മിറ്റി നടത്തി. സമാപന പൊതുസമ്മേളനം നേത്രരോഗ വിദഗ്ധ ഡോ. ശ്രുതി കെ.ജോൺ (അരവിന്ദ ഹോസ്പിറ്റൽ കൊച്ചി) ഉദ്ഘാടനം ചെയ്തു. എൻ.ഡബ്ല്യു.എഫ് കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്‍റ് സൗമി നവാസ് അധ്യക്ഷതവഹിച്ചു. വിമൻ ഇന്ത്യ മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് റസിയ ഷഹീർ വിഷയം അവതരിപ്പിച്ചു. എൻ.ഡബ്ല്യു.എഫ് ഈസ്റ്റ് ജില്ല സെക്രട്ടറി റഹ്മത്ത് അസീസ് , ജില്ല കമ്മിറ്റി അംഗം ബീമ ബാസിത്, കാഞ്ഞിരപ്പള്ളി ഡിവിഷൻ പ്രസിഡന്‍റ് ഷാനിബാൻ, ഫാത്തിമ സുമയ്യ എന്നിവർ സംസാരിച്ചു. വിവിധമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്ഷര അജികുമാർ, നൂർജഹാൻ, രഹ നാസറുദ്ദീൻ, മനീഷ സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. KTL Rally നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതദിന സമാപന പൊതുസമ്മേളനം ഡോ. ശ്രുതി കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.