കൂട്ടിക്കല്‍: കാഞ്ഞിരപ്പള്ളിയില്‍ സഹോദരി പുത്രന്‍റെ വെടിയേറ്റുമരിച്ച കൂട്ടിക്കല്‍ പൊട്ടംകുളം, മാത്യു സ്‌കറിയയുടെ (രാജു- 78) വേര്‍പാട് കൂട്ടിക്കല്‍ നിവാസികള്‍ക്ക് തീരാനഷ്ടമായി. കഴിഞ്ഞ പ്രളയത്തില്‍ കൂട്ടിക്കല്‍ മേഖലയില്‍ നൂറുകണക്കിനാളുകളാണ് ഭവനരഹിതരായത്. തലചായ്ക്കാന്‍ കൂരയും അതു നിര്‍മിക്കാന്‍ സ്ഥലവും ഇല്ലാതെ വിഷമിച്ചത്. അത്തരം ആളുകള്‍ക്കായി പുതിയ പദ്ധതിക്ക് രൂപംനല്‍കിയ മാത്യു സ്‌കറിയയെ നാട്ടുകാര്‍ക്ക് മറക്കാനാവില്ല. തന്‍റെ വീടിനടുത്ത് തന്നെ രണ്ടേക്കറോളം ഭൂമിയാണ് വീട് നിര്‍മിക്കാൻ സൗജന്യമായി നല്‍കിയത്. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. രണ്ടുമാസം മുമ്പ് കൂട്ടിക്കലില്‍ നടന്ന ചടങ്ങില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖാന്തരം ഗ്രാമപഞ്ചായത്തിന് വസ്തുവിന്‍റെ രേഖകള്‍ കൈമാറിയിരുന്നു. അതിന്‍റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായിവരുന്നതിനിടയിലാണ് അദ്ദേഹത്തെ നാടിന് നഷ്ടമായിരിക്കുന്നത്. KTG Side story Mathew skariya ഭവനനിർമാണത്തിനുള്ള വസ്തുവിന്‍റെ രേഖ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക് കൈമാറിയപ്പോൾ (ഫയൽചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.