പെന്‍ഷന്‍കാര്‍ ട്രഷറി ഓഫിസ് ധര്‍ണ നടത്തി

വൈക്കം: വൈക്കത്ത് സർവിസ് പെന്‍ഷന്‍കാര്‍ ട്രഷറി ഓഫിസിന്​ മുന്നില്‍ ധര്‍ണ നടത്തി. ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷനും ക്ഷാമാശ്വാസ കുടിശ്ശികകളും ഉടന്‍ വിതരണം ചെയ്യുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാരുന്നു സമരം. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ ബി.ഐ. പ്രദീപ് കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഡി. ഉണ്ണി, പി.എസ്. ശ്രീനിവാസന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ.എന്‍. ഹര്‍ഷകുമാര്‍, പി. ശ്രീരാമചന്ദ്രന്‍, ഇടവട്ടം ജയകുമാര്‍, പി.വി. ഷാജി, ടി.എസ്. ബാബു, സരസ്വതിയമ്മ, എന്‍. ലീല, കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.