റിറ്റി കുതിരക്ക് കുറിച്ചി വിടചൊല്ലി: സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകി പ്രമീള

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്ത് നാലാംവാർഡ് മന്ദിരം കവല എണ്ണക്കാച്ചിറയിൽ തുണ്ടിപ്പറമ്പിൽ ബിജു കുമാറിന്‍റെ റിറ്റി എന്ന കുതിര മരണപ്പെട്ടു. അഞ്ചുവർഷം മുമ്പ് ഓച്ചിറയിൽനിന്ന് വാങ്ങിയതാണ്. ഒമ്പത്​ വയസ്സ് പ്രായമുള്ള പെൺകുതിര ആയിരുന്നു റിറ്റി. കുടൽ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ച് രണ്ടുതവണ ട്രിപ്പും രണ്ടുതവണ ഇൻജക്​ഷനും നൽകിയെങ്കിലും കുതിരയെ രക്ഷിക്കാനായില്ല. രണ്ട്​ സെന്‍റ്​ മാത്രം ഭൂമിയുള്ള ബിജുവിന് റിറ്റിയെ അടക്കാൻ മാർഗമുണ്ടായിരുന്നില്ല. അന്വേഷണങ്ങൾക്ക് ഒടുവിൽ കുറിച്ചി പഞ്ചായത്ത് മെംബർ ബി.ആർ. മഞ്ജീഷിന്‍റെ ശ്രമഫലമായി ഇത്തിത്താനത്ത് പ്രസന്ന സദനത്തിൽ പ്രമീളയുടെ പുരയിടത്തിൽ കുതിരയെ മറവ് ചെയ്യാൻ സൗകര്യം ലഭിച്ചു. കോട്ടയത്തുനിന്ന് വണ്ടിയിൽ എത്തിച്ച് കുതിരയെ മറവ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.