‘കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം’; സഹോദരിമാർ സ്ഥാനാർഥിയാകുന്നതിൽ ചാണ്ടി ഉമ്മൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പെൺമക്കൾ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം കുറച്ചു നാളുകളായി നടക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം സഹോദരിമാർ തന്നോട് പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ പാർട്ടിയിൽ നിന്നും ആരും സംസാരിച്ചിട്ടില്ല. മത്സര രംഗത്തേക്കില്ലെന്ന് രണ്ടു പേരും പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ തീരുമാനമുണ്ടായാൽ അക്കാര്യം സഹോദരിമാരുമായി താൻ സംസാരിക്കും.

സഹോദരിമാരും താനും തമ്മിൽ യാതൊരു പ്രശ്നങ്ങളില്ല. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ആര് സ്ഥാനാർഥിയാകണമെന്ന് പാർട്ടി തീരുമാനിക്കും. മാധ്യമങ്ങളാണ് അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് താൻ മാത്രം രാഷ്ട്രീയത്തിൽ മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ തനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ താനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.

യു.ഡി.എഫിൽ നിന്ന് പ്രതീക്ഷിക്കുന്ന സർപ്രൈസ് സെലിബ്രിറ്റി സ്ഥാനാർഥികളുടെ പട്ടികയിൽ അച്ചു ഉമ്മനും ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത. അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്ത വന്നു. അച്ചു ഉമ്മനേക്കാൾ മറിയ ഉമ്മനെ പരിഗണിക്കുന്നുവെന്നാണ് വിവരം.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളും കോ​ൺ​ഗ്ര​സ് സ്വ​ന്ത​മാ​ക്കി.

പു​തു​പ്പ​ള്ളി നി​യോ​ജ​ക ​മ​ണ്ഡ​ല​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പാ​മ്പാ​ടി അ​ട​ക്കം എ​ട്ടി​ൽ ഏ​ഴ് പ​ഞ്ചാ​യ​ത്തി​ലും വ​ലി​യ വി​ജ​യ​മാ​ണ്​ യു.​ഡി.​എ​ഫ്​ നേ​ടി​യ​ത്. അ​തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​താ​ക​ട്ടെ പു​തു​പ്പ​ള്ളി​യു​ടെ സ്വ​ന്തം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നാ​യ ചാ​ണ്ടി ഉ​മ്മ​നും.

എം.​എ​ൽ.​എ ആ​യ​തി​ന്​ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന നി​ല​ക്ക്​ സ​മ്പൂ​ർ​ണ വി​ജ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ​ കൂ​ടി ആ​വ​ശ്യ​മാ​യി​രു​ന്നു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ സ്വ​ദേ​ശ​മാ​യ പാ​മ്പാ​ടി ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ധി​കാ​രി​ക​മാ​യ വി​ജ​യ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ ല​ക്ഷ്യ​മി​ട്ട​തും ഒ​ടു​വി​ൽ അ​ത്​ സാ​ധി​ച്ചെ​ടു​ത്ത​തും.

ഏ​ഴ്​ പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡു​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ​നി​ന്നു​ള്ള ബ്ലോ​ക്ക്​ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കൂ​രോ​പ്പ​ട ഒ​ഴി​ച്ച്​ ബാ​ക്കി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ എ​ല്ലാ കാ​ര്യ​ത്തി​ലും ചാ​ണ്ടി ഉ​മ്മ​ന്‍റെ ക​ടി​ഞ്ഞാ​ണു​ണ്ടാ​യി​രു​ന്നു.

ഡി.​സി.​സി​യെ വ​ക​വെ​ക്കാ​തെ​യാ​ണ്​ എം.​എ​ൽ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ചാണ്ടി കാ​ര്യ​മാ​ക്കി​യി​ല്ല. വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം എം.​എ​ൽ.​എ ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ചിരുന്നത്.

Tags:    
News Summary - Chandy Oommen on sisters becoming candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.