എം.ജി: സി.എ.ടി രജിസ്ട്രേഷൻ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ വിവിധ പഠനവകുപ്പുകളിലും ഇന്‍റർ സ്കൂൾ സെന്‍ററിലും നടത്തുന്ന എം.എ, എം.എസ്​സി, എം.ടി.ടി.എം, എൽ.എൽ.എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ്​​ സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം.ബി.എ എൽ.എൽ.ബി (ഓണേഴ്സ്) ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേക്ക്​ പൊതുപ്രവേശന പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായുള്ള അപേക്ഷ www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഏപ്രിൽ ഏഴ് വരെ സമർപ്പിക്കാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സജ്ജീകരിക്കുന്ന എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങളിൽ മേയ് 28, 29 തീയതികളിൽ പ്രവേശനപരീക്ഷ നടത്തും. അപേക്ഷാ ഫീസ് ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗക്കാർക്ക് 1100 രൂപയും എസ്.സി - എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 550 രൂപയുമാണ്. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് ഒരേ അപേക്ഷയിൽത്തന്നെ നാല് പ്രോഗ്രാമുകൾക്ക് പ്രവേശനം തേടാം. എം.ബി.എ പ്രവേശനത്തിന് www.admission.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയും മറ്റുള്ള പ്രോഗ്രാമുകൾക്ക് www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയുമാണ് അപേക്ഷിക്കേണ്ടത്. യോഗ്യത പരീക്ഷയുടെ അവസാനവർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ 0481- 27335 95, എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും. എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2732288 എന്ന ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ലഭിക്കും. താൽക്കാലിക നിയമനം മഹാത്മാഗാന്ധി സർവകലാശാലയിൽ കോളജ് ഡെവലപ്​​മെന്‍റ്​ കൗൺസിൽ ഡയറക്ടറായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയിലോ അഫിലിയേറ്റഡ് കോളജുകളിലോ പ്രഫസർ / പ്രിൻസിപ്പൽ/ ഡയറക്ടർ തസ്തികയിലോ സമാന തസ്തികകളിലൊ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സർവകലാശാലയിലോ, അഫിലിയേറ്റഡ് കോളജുകളിലോ ഭരണനിർവഹണത്തിലും വികസനപദ്ധതികളുടെ നടത്തിപ്പിലും പരിചയമുള്ളവർക്ക് മുൻഗണന. നിലവിലുള്ള ഒഴിവ് ഓപൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ്സ്​ കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. പ്രവർത്തനമികവിന്‍റെ അടിസ്ഥാനത്തിൽ ഒന്നുമുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി. അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ രണ്ട്​ (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686 560 എന്ന വിലാസത്തിൽ മാർച്ച് 16ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും. പുതുക്കിയ പരീക്ഷാതീയതി മാർച്ച് 14 ന് ആരംഭിക്കുന്ന സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്‍റെ രണ്ടാം സെമസ്റ്റർ എക്‌സ്‌റ്റേണൽ എം.എഡ് (സി.എസ്.എസ്.) (2020-2022 ബാച്ച് - റഗുലർ, 2019-21 ബാച്ച് - സപ്ലിമെന്‍ററി) പരീക്ഷാതീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ തീയതി നാലാം സെമസ്റ്റർ എം.എ സിറിയക് (സി.എസ്.എസ് - 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 30ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 14 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 15നും 1050രൂപ പിഴയോടു കൂടി മാർച്ച് 16നും അപേക്ഷിക്കാം. വിശദമായി ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്​സി എം.എൽ.ടി (2008 ന് മുമ്പുള്ള അഡ്മിഷൻ - സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 17നകം പരീക്ഷാകൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ. (മോഡൽ ഒന്ന്​,രണ്ട്​ ,മൂന്ന്​ 2020 അഡ്മിഷൻ - റെഗുലർ, 2017-2019 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2019-2020 - ബിഹേവിയറൽ സയൻസ് ഫാക്കൽറ്റി- സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് - ബി.എസ്​സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ/ ബി.സി.എ/ ബി.ബി.എം/ ബി.എഫ്.ടി / ബി.എസ്.ഡബ്ല്യു / ബി.ടി.ടി.എം (2017, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്, 2019 അഡ്മിഷൻ - റീ-അപ്പിയറൻസ് / ബെറ്റെർമെന്‍റ്​, 2020 അഡ്മിഷൻ - റെഗുലർ) / ബി.എഫ്.എം. / ബി.എസ്.എം. (2020 അഡ്മിഷൻ - റെഗുലർ) - സി.ബി.സി.എസ്. മോഡൽ മൂന്ന്​ (ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.