വൈക്കം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനവും പരിശീലന ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും വിനോദസഞ്ചാര പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കാനാവുംവിധമാണ് നടപ്പാക്കുന്നത്. സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആര്‍. സലില, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുഷമ സന്തോഷ്, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL VAIKOM- സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ റിസോഴ്‌സ് ഡയറക്ടറി പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.