കോട്ടയം: കേരളത്തില്‍ നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നുള്ളത് ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജന്‍. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിന്‍റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും നഷ്ടപ്പെട്ട ആധാരരേഖകള്‍ക്ക് പകരമുള്ളവയുടെ സൗജന്യവിതരണവും കൊക്കയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊക്കയാറില്‍ ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയിൽ പെട്ടാല്‍ അടിയന്തരമായി അദാലത് നടത്താനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 702 അപേക്ഷയാണ് കൊക്കയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. 629 കേസ് പരിശോധിച്ചതില്‍ 552 എണ്ണം അംഗീകരിച്ച് പണം വിതരണം ചെയ്യാവുന്ന തലത്തിലെത്തിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങൾ മികച്ചരീതിയില്‍ ഏകോപിപ്പിച്ച കലക്ടറെ മന്ത്രി അഭിനന്ദിച്ചു. വാഴൂര്‍ സോമന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജനി ജയകുമാര്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോമിന സജി, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എല്‍. ഡാനിയേല്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.