കോട്ടയം: വൈക്കം ബ്ലോക്ക് പരിധിയിലെ താമസക്കാരായ പട്ടികവർഗ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ. രഞ്ജിത് പറഞ്ഞു. ബ്ലോക്കിൽപ്പെടുന്ന ആറ് ഗ്രാമപഞ്ചായത്തുകളിലുള്ള 78 ഓളം പട്ടികവർഗ കുടുംബങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഊരുകൂട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റ് പി.ആർ. സലില അധ്യക്ഷതവഹിച്ചു. സുഷമ സന്തോഷ്, കെ.എസ്. ഗോപിനാഥൻ, വീണ, എം.കെ ശ്രീമോൻ, ബി.ഡി.ഒ പ്രശാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.