എല്ലാ മെഡിക്കൽ കോളജിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കും -മന്ത്രി

ഗാന്ധിനഗർ(​കോട്ടയം): സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​. അവയവദാന ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുമെന്നും അവർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയക്ക് വിധേയനായ സുബീഷിന്​ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്​ കൈമാറിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റ മനസ്സോടെ ഒരു ടീമായി പ്രവർത്തിച്ചതാണ്​ വിജയത്തിന്​ കാരണം. സംസ്ഥാനത്ത് അവയവം മാറ്റിവെക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോടും കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കോട്ടയം മെഡിക്കൽ കോളജിന്‍റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണ്​. അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.