സ്വകാര്യ സര്‍വകലാശാലകളുടെ കടന്നുകയറ്റം അനുവദിക്കില്ല -യൂനി. ഫെഡറേഷന്‍

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ്(എഫ്.യു.ഇ.ഒ). ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ചെറുവിരലനക്കാതെ, പെന്‍ഷന്‍ ഫണ്ട് രൂപവത്​കരണംകൊണ്ടും സ്വകാര്യ സര്‍വകലാശാലകളെ സ്വീകരിച്ചും കച്ചവടതാൽപര്യമാണ് സര്‍ക്കാറിനെന്ന്​ തെളിഞ്ഞു. ഇതിനെതിരെ മുഴുവന്‍ സര്‍വകലാശാലകളിലും ധര്‍ണ നടത്തുമെന്ന് പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എം.ജി. സെബാസ്റ്റ്യന്‍, ട്രഷറര്‍ ജയന്‍ ചാലില്‍ തുടങ്ങിയവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.