മാമ്മൂട് ജങ്ഷന്​ സമീപം മാലിന്യം കുമിയുന്നു

ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ മാമ്മൂട് ജങ്ഷന് സമീപം മാലിന്യം കുമിയുന്നു. കവലയോടു ചേര്‍ന്നുള്ള സ്വകാര്യ തരിശുപാടത്തും തോട്ടിലുമാണ് അറവുശാലയിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. ഇതുവഴി മൂക്കുപൊത്താതെ നടക്കാന്‍ കഴിയില്ലെന്ന്​ നാട്ടുകാർ പറയുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജങ്ഷനില്‍ പൊതുവായ മാലിന്യശേഖരണത്തിനുള്ള സംവിധാനം ഇല്ല. ഇതോടെ റോഡരികിലേക്ക്​ മാലിന്യം തള്ളുന്ന സ്ഥിതിയാണ്​. ഇതിനാല്‍ തെരുവുനായ് ശല്യവും രൂക്ഷമാണ്. തെരുവുനായ്ക്കള്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പഞ്ചായത്തിന് വിളിപ്പാടകലെയുള്ള ജങ്ഷനില്‍ മാലിന്യം കുമിഞ്ഞിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും ആ​ക്ഷേപമുണ്ട്​. മാമ്മൂട്ടില്‍ സ്ഥിരമായിട്ട് ശുചീകരണത്തിന് ആളെ നിയമിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാലിന്യം തള്ളുന്നതിന് സ്ഥിരമായ സംവിധാനം ഒരുക്കണമെന്നും അല്ലാതെ മാലിന്യം തള്ളുന്നതിന് മറ്റ് വഴികളില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഹരിതകര്‍മ സേനകള്‍ ശേഖരിക്കുന്ന മാലിന്യം മിനി എം.സി.എഫുകളിലും കുന്നുകൂടിക്കിടക്കുകയാണ്. പഞ്ചായത്തിനു തനതായ ഒരു മാലിന്യ സംസ്‌കരണ പദ്ധതിയുമില്ലെന്നും പരാതി ഉയരുന്നുണ്ട്. മാമ്മൂട്ടിലെ അറവുശാലയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ സമീപത്തെ കലുങ്കില്‍ തങ്ങിനിൽക്കുന്നയതു​മൂലം രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്​. KTL CHR 1 mm D മാമ്മൂട്ടില്‍ മാലിന്യം കുമിഞ്ഞുകിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.