പായിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം വിലയിരുത്തി

ചങ്ങനാശ്ശേരി: പായിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സ്റ്റേഡിയം നിർമിക്കാൻ ജില്ല പഞ്ചായത്ത് ആദ്യഘട്ടമായി അനുവദിച്ച 30 ലക്ഷം ഉപയോഗിച്ചുള്ള ചുറ്റുമതിൽ, കവാടം എന്നിവയുടെ നിർമാണം ആരംഭിച്ചു. അത്​ലറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ കോർട്ടുകൾ, ക്രിക്കറ്റ് പരിശീലന നെറ്റ് കോർട്ട്, ഗാലറി, പവിലിയൻ, വിശ്രമ -ശുചിത്വ മുറികൾ എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിപുലമായ പദ്ധതി ആയതിനാൽ സർക്കാർ സഹായം തേടുമെന്ന് ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് പറഞ്ഞു. പദ്ധതി സംബന്ധിച്ച് കൂടുതൽ പഠനത്തിനും വിലയിരുത്തലിനുമായി മഞ്ജു സുജിത്, സ്പോർട്സ് കൗൺസിൽ പ്രതിനിധി അനിൽ, മുൻ ജില്ല പഞ്ചായത്ത്​ അംഗം വി.കെ. സുനിൽകുമാർ എന്നിവർ ഗ്രൗണ്ട് സന്ദർശിച്ചു. കെ.കെ. മോനിച്ചൻ, മുൻ പഞ്ചായത്ത്​ അംഗം എൻ.കെ. രാജേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. KTL CHR 5 schol പായിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നിർമാണം സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, സ്പോർട്സ് കൗൺസിൽ അംഗം അനിൽ, മുൻ ജില്ല പഞ്ചായത്ത്​ അംഗം വി.കെ. സുനിൽകുമാർ എന്നിവർ വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.