ചങ്ങനാശ്ശേരി: തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വാവ സുരേഷിനെ കുറിച്ചി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ദിവസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മടങ്ങിയത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിയുന്നതിനും അദ്ദേഹത്തെ കാണുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ 13 എല്‍.ഡി.എഫ് അംഗങ്ങളും സി.എസ്.ഡി.എസ് പഞ്ചായത്ത് അംഗവുമടക്കം 14 പേരാണ് ചൊവ്വാഴ്ച വാവ സുരേഷിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് വാവ സുരേഷ് ഡിസ്ചാര്‍ജ് ആയപ്പോള്‍ അഭയം പെയിൻ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റി അദ്ദേഹത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നു. അതിലേക്ക് കുറിച്ചി പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ ഓണറേറിയത്തില്‍നിന്ന് ഒരു വിഹിതം സി.പി.എം ജില്ല സെക്രട്ടറി എ.വി. റസലിനു കൈമാറിയിരുന്നു. KTL CHR 2 Vava Suresh വാവ സുരേഷിനെ കുറിച്ചി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.