നഗരസഭ ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടവും വെയ്ബ്രിഡ്​​ജും നശിക്കുന്നു

കോട്ടയം: നഗരസഭ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടവും വെയ്ബ്രി​ഡ്​ജും നശിക്കുന്നു. കോടിമത മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്​ജാണ്​ ഉപേക്ഷിക്കപ്പെട്ട നിലയിലായത്​. കോടിമത എം.ജി റോഡില്‍ പച്ചക്കറി മാര്‍ക്കറ്റിനും മീന്‍ ചന്തക്കും സമീപമാണ് ട്രക്ക് ടെര്‍മിനല്‍. ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് ടെര്‍മിനല്‍ പണിതത്. കൂടാതെ വാഹനത്തിന്‍റെ ഭാരം നോക്കുന്നതിന് വെയ്ബ്രിഡ്​ജും സ്ഥാപിച്ചു. വിശ്രമമുറികള്‍, ഏജന്‍റുമാരുടെയും ട്രക്ക് ഓപറേറ്റര്‍മാരുടെയും ചെറിയ ഓഫിസ് സൗകര്യം എന്നിവയും സ്ഥാപിച്ചു. എം.സി റോഡില്‍നിന്ന് വാഹനങ്ങള്‍ക്ക് എളുപ്പമാര്‍ഗം ഇവിടെ എത്താനാവും. ഏറെ പ്രതീക്ഷയോടെയാണ് വെയ്ബ്രിഡ്​ജും പണിതത്. 2010ല്‍ ബിന്ദു സന്തോഷ് കുമാര്‍ നഗരസഭ അധ്യക്ഷയായിരിക്കെയാണ് ട്രക്ക് ടെര്‍മിനൽ കം വെയ്ബ്രിഡ്​ജ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. നടത്തിപ്പ് ചുമതല കരാര്‍വ്യവസ്ഥയില്‍ ഏജന്‍സികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ആരും ഏറ്റെടുക്കാതായതോടെ നഗരസഭ നേരിട്ടുനടത്തുകയായിരുന്നു. പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താതിരുന്നതിന് പുറമെ സാങ്കേതിക തകരാര്‍മൂലം വേഗം പൂട്ടേണ്ടിവന്നു. നിലവിൽ ഇവിടെ കാടുപിടിച്ച് കിടക്കുകയാണ്. വെയ്ബ്രിഡ്​ജ് വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് ദ്രവിച്ചുതുടങ്ങി. കൂടാതെ ഇവിടെ നിര്‍മിച്ച ശുചിമുറി ഉപയോഗശൂന്യമായ നിലയിലാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഉപകാരമായിരുന്നു ട്രക്ക് ടെര്‍മിനല്‍. ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്​ജ് ഉപയോഗശൂന്യമായതോടെ ഇതരസംസ്ഥാനത്തുനിന്ന് ചരക്കുമായി എത്തുന്ന ലോറികള്‍ എം.ജി റോഡിന് വശങ്ങളില്‍ പാര്‍ക്ക് ചെയ്യുകയാണ്​. പടം: KTL Waybridge കോടിമത മീന്‍ മാര്‍ക്കറ്റിന് സമീപത്തെ ട്രക്ക് ടെര്‍മിനല്‍ കം വെയ്ബ്രിഡ്​ജ്​​ ഉപയോഗശൂന്യമായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.