ക്ഷേത്രക്കുളം നവീകരണം പൂർത്തീകരിച്ചു

കടുത്തുരുത്തി: നവീകരണം പൂർത്തീകരിച്ച കാരിക്കോട് ശ്രീമഹാദേവർ ക്ഷേത്രം മോൻസ് ജോസഫ് എം.എൽ.എ നാടിനു സമർപ്പിച്ചു. സർക്കാറി‍ൻെറ കാവും കുളവും പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എൽ.ഡി.സി നേതൃത്വത്തിലാണ് നവീകരണം നടപ്പാക്കിയത്. നവീകരണം പൂർത്തീകരിച്ച് വിപുലമായ സൗകര്യം ഏർപ്പെടുത്താൻ 46 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കിയതായി എം.എൽ.എ യോഗത്തിൽ അറിയിച്ചു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ പൊതുസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്​ ഒ.ടി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.