ആസ്തിനിർണയത്തിന്​ ഡ്രോൺ സർവേ ഇന്ന്​ തുടങ്ങും

കോട്ടയം: മുനിസിപ്പാലിറ്റിയുടെ ആസ്തിനിർണയത്തിന്​ ഡ്രോൺ സർവേ ചൊവ്വാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ്​ സൊസൈറ്റിയാണ്​ സർവേ നടത്തുന്നത്​. 52 വാർഡിലും ഡ്രോൺ സർവേ നടത്തും. ബഹുവർഷ പദ്ധതിക്ക്​​ 16 ലക്ഷം രൂപ ആദ്യഘട്ടം അനുവദിച്ചിട്ടുണ്ട്​. മാർച്ച്​ 31നു മുമ്പ്​ തുക ചെലവഴിക്കുന്നതി‍ൻെറ ഭാഗമായാണ്​ അടിയന്തരമായി സർവേ ആരംഭിക്കുന്നത്​. ജിയോ ടാഗിങ്​ വഴി മാപ്പിങ്​ മാത്രമാണ്​ ആദ്യഘട്ടം ചെയ്യുന്നത്​. റോഡുകൾ, തെരുവുവിളക്ക്​, ഹൈമാസ്റ്റ്​-ലോമാസ്റ്റ്​ വിളക്ക്​, ബസ്​ബേ, കെട്ടിടങ്ങൾ, വാട്ടർ ടാങ്ക്​, കലുങ്ക്​, കുളങ്ങൾ, പ്രതിമ, ബോട്ട്​ജെട്ടി, ഗവ. സ്കൂളുകൾ, ഗവ. ഓഫിസുകൾ, പൊതുശൗചാലയങ്ങൾ, ടാക്സി സ്റ്റാൻഡ്​, മാലിന്യത്തൊട്ടികൾ തുടങ്ങിയവയാണ്​ സർവേയുടെ പരിധിയിൽ വരുന്നത്​. കൂടുതൽ വ്യക്തതക്കായി രണ്ടാംഘട്ടമായി നേരിട്ടുള്ള സർവേ നടത്തും. വ്യക്തി വിവരങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിലായിരിക്കും. ഇക്കാര്യങ്ങൾ കൗൺസിൽ കൂടി തീരുമാനിക്കും. സർവേയിലൂടെ സ്വത്തുക്കൾ സംബന്ധിച്ച റിപ്പോർട്ട്​ നഗരസഭക്കു ലഭ്യമാകും. നിലവിൽ അത്തരത്തിലൊരു കണക്ക്​ നഗരസഭയു​ടെ കൈവശമില്ല. സർവേ നടത്തുമ്പോൾ അതത്​ കൗൺസിലർമാരെ മുൻകൂട്ടി അറിയിക്കണമെന്ന്​ വൈസ്​ ചെയർമാൻ ബി. ഗോപകുമാർ കൗൺസിൽ യോഗത്തിൽ നിർദേശം നൽകി. പദ്ധതിയുടെ ഉദ്​ഘാടനം മുനിസിപ്പൽ അങ്കണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ചെയർപേഴ്​സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.