കോട്ടയം: യുക്രെയ്നിലെ യുദ്ധമുഖത്ത് കുടുങ്ങിയ ജില്ലയിൽനിന്നുള്ളവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും ആത്മധൈര്യം പകർന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻ ലാലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ യുക്രെയ്നിൽ കുടുങ്ങിയ ഇരുപതോളം പേരുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സംസാരിച്ചു. യുക്രെയ്നിലുള്ളവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. യുക്രെയ്നിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികളായ പാമ്പാടി സ്വദേശികളായ പി.എ. പവിത്ര, അഞ്ജു ടോജോ, മുത്തോലി സ്വദേശികളായ സൈന തോമസ്, മെറിൻ ജോസ് എന്നിവരുടെ വീടുകൾ ജില്ല പ്രസിഡന്റ് ലിജിൻലാൽ സന്ദർശിച്ചു. അഷറഫ് കൂട്ടായ്മ കോട്ടയം: അഷറഫ് എന്നുപേരുള്ള ആളുകളുടെ കൂട്ടായ്മയായ അഷറഫ് കൂട്ടായ്മയുടെ ജില്ല അംഗത്വ വിതരണം കോട്ടയം താജ് ജുമാമസ്ജിദ് ഇമാം ഷിഫാർ മൗലവി, പേട്ട അഷറഫിന് പൂഞ്ഞാർ മണ്ഡലത്തിന്‍റെ അംഗത്വ ബുക്ക് നൽകി നിർവഹിച്ചു. എം.പി.എം അഷറഫ്, കുഞ്ഞുതമ്പി റാവുത്തർ, അഷറഫ് അലി എന്നിവർ സംസാരിച്ചു. ഫോൺ: 8086379399. KTL ASHRAF- അഷറഫ് കൂട്ടായ്മയുടെ ജില്ല അംഗത്വ വിതരണം കോട്ടയം താജ് ജുമാമസ്ജിദ് ഇമാം ഷിഫാർ മൗലവി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.