റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു

വാഴൂർ: ദേശീയപാതയോരത്ത് പതിനേഴാംമൈലിലെ അപകടകരമായ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ തഴയ്ക്കൽപടിയിൽ വാഴനട്ട്​ പ്രതിഷേധിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് സണ്ണി വയലുങ്കലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.എം. സേതുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്. അഭിലാഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അംഗം സുബിൻ നെടുമ്പുറം, തോമസുകുട്ടി തഴയ്ക്കമറ്റം, കെ.എ. സനുമോൻ, ചാക്കോ തോമസ്, ജി. വികാസ് തുടങ്ങിയവർ പങ്കെടുത്തു. KTL VZR 4 Road Vazha ചിത്രവിവരണം വാഴൂർ പതിനേഴാംമൈലിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയപാതയിൽ വാഴനട്ട് പ്രതിഷേധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.