കോട്ടയം: യുക്രെയ്നിൽ കുടുങ്ങിയ കോട്ടയം ജില്ലക്കാരായ എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. യുക്രെയ്നിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥി കളത്തിപ്പടി ഗൗതമിന്‍റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ചെലവിൽ ഇവരെ നാട്ടിലെത്തിക്കും. ഗൗതമിനെ കൂടാതെ ജില്ലയിൽനിന്ന് 17 വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് ആശ്വാസം പകർന്ന് ആശങ്ക അകറ്റും. രക്ഷാപ്രവർത്തനത്തിന്‍റെ വിശദാംശങ്ങൾ മാതാപിതാക്കളെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറി. റഷ്യൻ അതിർത്തിയിലാണ് കൂടുതൽ കുട്ടികളുള്ളത്. അവിടെ പ്രശ്നങ്ങൾ സങ്കീർണമാണെന്നാണ് കുട്ടികൾ നൽകുന്ന വിവരമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.