ഏകലോകം-ഏകാരോഗ്യം കാമ്പയി​ൻ: ജില്ലതല ഉദ്ഘാടനം

കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ഏകലോകം -ഏകാരോഗ്യം കാ​മ്പയിന്‍റെ ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. അനൂപ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 500 ക്ലാസാണ്​ ലക്ഷ്യമിടുന്നത്. ഭൂമിയിലെ മുഴുവൻ ജീവിവർഗങ്ങൾക്കും സംരക്ഷണം ഒരുക്കുന്ന ചിന്താപദ്ധതിയുടെ ഭാഗമായി മാത്രമാണ് മനുഷ്യന്‍റെ ആരോഗ്യ സുരക്ഷ പടുത്തുയർത്താനാവുക എന്ന ആശയമാണ് ഏകലോകം -ഏകാരോഗ്യം കാ​മ്പയിനിലൂടെ പ്രചരിപ്പിക്കാനുദ്ദേശിക്കുന്നത്. മാർച്ച് 30, 31, ഏപ്രിൽ ഒന്ന്​ തീയതികളിൽ പരിഷത്ത്​ കലാജാഥയുടെ അവതരണം വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ കലാജാഥയുടെ ജില്ലയിലെ സംഘാടക സമിതി രൂപവത്​കരണം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷയായ സമിതിയിൽ പരിഷത്ത്​ കലാസംസ്കാരം കൺവീനർ കല്ലറ സാബു കലാജാഥ ജനറൽ കൺവീനറായി പ്രവർത്തിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത്​ ജില്ല പ്രസിഡന്‍റ്​ സി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോജി കൂട്ടുമ്മേൽ, സംസ്ഥാന സമിതി അംഗം കെ. രാജൻ, ജില്ല സെക്രട്ടറി എസ്.എ. രാജീവ് എന്നിവർ സംസാരിച്ചു. ചിത്രം: KTL Campaign കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ഏകലോകം-ഏകാരോഗ്യം കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. അനൂപ ലൂക്കോസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.