..........കെ.എസ്.ആർ.ടി.സി പാക്കേജ്................ ഈരാറ്റുപേട്ട: കോവിഡ് സാഹചര്യത്തിൽ വെട്ടിക്കുറച്ച സർവിസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാസൗകര്യമില്ലാതെ മലയോര മേഖലയിലെ വിദ്യാർഥികളും പൊതുജനങ്ങളും. ഇതോടെ ചോലത്തടം-പറത്താനം മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. ഈ പ്രദേശങ്ങളില്‍നിന്ന് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും ഈരാറ്റുപേട്ട ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള ഏകമാര്‍ഗം 8.30ന് ഈരാറ്റുപേട്ടക്കുള്ള കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ്. രണ്ടു ബസില്‍ കയറേണ്ട ആളുകള്‍ ഒരു ബസില്‍ കയറുന്നതോടെ കുത്തിറക്കവും കൊടുംവളവുമുള്ള ചോലത്തടം- പാതാമ്പുഴ റൂട്ടിലൂടെ യാത്ര അപകടകരമാകുകയാണ്. ഒരു സര്‍വിസുകൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതര്‍ക്ക് നിവേദനം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച മുതല്‍ ഒരുബസുകൂടി സര്‍വിസ് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. പരിമിതികൾക്കുള്ളിൽനിന്ന് ഒരാഴ്ചക്കകം മലയോര മേഖലകളിലേക്ക് ഏഴ് സർവിസ് തുടങ്ങാൻ കഴിഞ്ഞതായി ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ, എറണാകുളം സോണിലെ മികച്ച ഡിപ്പോകളിലൊന്നായ ഈരാറ്റുപേട്ടക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പരാതിയുണ്ട്. പ്രതിദിനം 65 ബസുവരെ സർവിസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ 36 ബസ് മാത്രമാണ് സർവിസിന് അയക്കുന്നത്. ഡിപ്പോയിൽനിന്ന് രണ്ടു വർഷമായി സൂപ്പർ ഫാസ്റ്റുകൾ ഇല്ല. നല്ല വരുമാനം ഉണ്ടാകാൻ സാധ്യതയുള്ള വടക്കൻ മേഖലകളിലേക്ക് പുതിയ സർവിസുകൾ ആരംഭിച്ചിട്ടില്ല. ഘട്ടംഘട്ടമായി ഡിപ്പോ നിർത്തലാക്കി ഓപറേറ്റിങ് സെന്ററാക്കി മാറ്റാനുള്ള ശ്രമമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.