എം.ജി കലോത്സവം പത്തനംതിട്ടയിൽ സംഘാടക സമിതി രൂപവത്​കരണയോഗം ഇന്ന്​

ptl th 4 പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവത്തിന്​ പത്തനംതിട്ട നഗരം വേദിയാകുന്നു. ഏപ്രിൽ ആദ്യം പത്തനംതിട്ടയിൽ കലോത്സവം നടക്കും. ​ അഞ്ചാംതവണയാണ്​ ഏഷ്യയിലെ ഏറ്റവും വലിയ സർവകലാശാല കലോത്സവത്തിന്​ മലയോര ജില്ല വേദിയാകുന്നത്​. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളി​ലെ മുന്നൂറോളം കോ​ളജുകളിൽനിന്നുള്ള പതിനായിരത്തിലധികം കലാപ്രതിഭകൾ പ​ങ്കെടുക്കും. സംഘാടക സമിതി രൂപവത്​കരണയോഗം ഞായറാഴ്ച ​വൈകീട്ട്​ നാലിന്​ ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ ചെയർമാൻ വസന്ത്​​ ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി.എസ്. വിപിൻ​ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.