സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും നൽകി

പൊൻകുന്നം: ഇന്ദിര സ്മൃതി ട്രസ്റ്റ് പൊൻകുന്നം സി.എം.എസ് എൽ.പി സ്‌കൂളിലും കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിലും മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. സി.എം.എസ് സ്‌കൂളിൽ പ്രഥമാധ്യാപിക മിരിയം എം. ജോസും കുന്നുംഭാഗം സ്‌കൂളിൽ പ്രഥമാധ്യാപകൻ സി.പി. അബ്ദുൽ ഖാദറും ഏറ്റുവാങ്ങി. ആക്ടിങ് ചെയർമാൻ ജയകുമാർ കുറിഞ്ഞിയിൽ വിതരണം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ജോർജ് വി. തോമസ്, സെക്രട്ടറി കെ.ആർ. സോമശേഖരൻ നായർ, ടി.പി. രവീന്ദ്രൻപിള്ള, ശ്യാം ബാബു, കെ. രാജേന്ദ്രൻ, ബിജു മുണ്ടുവേലിക്കുന്നേൽ, മാത്യു തോമസ് ഏർത്തയിൽ, ജോൺസൺ വി. ചാക്കോ, ലിൻസുമോൾ, സേവ്യർ മൂലകുന്ന്, ലൂസി തോമസ്, സെബാസ്റ്റ്യൻ കള്ളികാട്ട് എന്നിവർ പങ്കെടുത്തു. KTL VZR 2 Mask Sanitiser ചിത്രവിവരണം പൊൻകുന്നം ഇന്ദിര സ്മൃതി ട്രസ്റ്റ് കുന്നുംഭാഗം ഗവ.ഹൈസ്‌കൂളിൽ നൽകിയ സാനിറ്റൈസറും മാസ്‌കും പ്രഥമാധ്യാപകൻ സി.പി. അബ്ദുൽ ഖാദർ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.