കോട്ടയം: ജില്ലയില്‍ ലൈസന്‍സ് ഇല്ലാത്ത കടകളില്‍ കളനാശിനികളും, കീടനാശിനികളും, ജൈവവളങ്ങളും വില്‍ക്കുന്നതായി ആക്ഷേപം. ഇത്തരം കടകള്‍വഴി ഹോമിയോ മരുന്ന് എന്ന പേരിലും ചില ഉൽപന്നങ്ങള്‍ വിൽപന തകൃതിയാണെന്ന പരാതിയും വ്യാപകമാണ്. ചില കടകള്‍ ഒരേ മുറിയുടെ നമ്പറില്‍ ലൈസൻസോടെ വളക്കടക്കുമൊപ്പം മറ്റ് ഉൽപന്നങ്ങളുടെ വിൽപനയും നടത്തിവരികയാണ്. ഹാര്‍ഡ് വെയര്‍ ഷോപ്, പെയിന്‍റ് കട, പലചരക്ക് കടകള്‍ തുടങ്ങി വിവിധ കടകളുടെ മറവിലാണ് വളങ്ങളുടെ വിൽപന നടത്തുന്നത്. വളക്കടക്ക് പ്രത്യേക മുറി വേണമെന്ന നിയമം ഇവര്‍ പാലിക്കുന്നില്ല. കൃഷിവകുപ്പിന്‍റെ അംഗീകാരം ലഭിക്കാത്ത വളങ്ങളാണ് ഇത്തരത്തില്‍ വിൽക്കുന്നത്. 'ഫലമുണ്ടാകാത്ത ഏതുവൃക്ഷവും പൂക്കും' എന്ന പരസ്യത്തോടെ ഉയര്‍ന്ന വിലയ്ക്കാണ് വളങ്ങള്‍ വിൽക്കുന്നത്. നിരോധിക്കപ്പെട്ട ഫ്യൂരിഡാന്‍ അടക്കമുള്ള ഉൽപന്നങ്ങളും ഇത്തരത്തിൽ വിൽപന നടത്തുന്നുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ മറവില്‍ ഗുണനിലവാരമില്ലാത്ത വളങ്ങള്‍ വില്‍ക്കുന്നതിനാൽ ഇത്തരം കടകളില്‍ കൃഷിവകുപ്പിന് പരിശോധന നടത്താന്‍ കഴിയുന്നില്ല. ഇങ്ങനെ വില്‍ക്കുന്ന കീടനാശിനികള്‍ക്ക് ബില്ല് നല്‍കുന്നില്ല. ഇത് നികുതി നഷ്ടത്തിനും കാരണമാകുന്നു. അനധികൃത വളംവില്‍പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. അന്തർസംസ്ഥാനങ്ങളിൽ നിന്നുമുള്ള ഗുണനിലവാരമില്ലാത്ത വളങ്ങളാണ് ഇത്തരത്തില്‍ വിൽപന നടത്തുന്നതെന്ന് കേരളപ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത ജൈവവളങ്ങള്‍ കൃഷിക്ക് ഉപയോഗിക്കുന്നത് മണ്ണിന്‍റെ പോക്ഷകഗുണത്തെ ഇല്ലാതാക്കാനും ഘടന വ്യത്യാസം വരുത്തുമെന്നും നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇത്തരം കടകളില്‍ പരിശോധന നടത്താന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്രദേശ് കര്‍ഷക കോണ്‍ഗ്രസ് മന്ത്രി പി.പ്രസാദിന് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.