വ്യാ​പാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ബാ​ങ്കി​നെ സ​മീ​പി​ക്കു​ന്ന​യാ​ളെ ഉ​പ​ഭോ​ക്താ​വാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് ബാ​ങ്കി​നെ സ​മീ​പി​ക്കു​ന്ന​യാ​ളെ നി​യ​മ​പ്ര​കാ​രം ഉ​പ​ഭോ​ക്താ​വാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. സ്വ​യം തൊ​ഴി​ൽ എ​ന്ന നി​ല​ക്ക് ജീ​വി​ത​മാ​ർ​ഗം ഉ​റ​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണ് സേ​വ​നം തേ​ടി​യ​തെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ ഉ​പ​ഭോ​ക്താ​വാ​യി പ​രി​ഗ​ണി​ക്കാ​നാ​വൂ. ഇ​ത് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഒ​രു​പോ​ലെ ആ​ക​ണം എ​ന്നി​ല്ല. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​രോ കേ​സും പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര റാ​വു, ബി.​ആ​ർ. ഗ​വാ​യ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. വ്യാ​പാ​ര- വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്ന് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ൽ, ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തി​നാ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​ഭോ​ക്താ​വാ​യി കാ​ണാ​മെ​ന്നും ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മി​ഷ​ൻ വി​ധി​ക്കെ​തി​രെ സ്റ്റോ​ക് ബ്രോ​ക്ക​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി നി​രീ​ക്ഷി​ച്ചു. ത​നി​ക്ക് ഓ​വ​ർ ഡ്രാ​ഫ്റ്റ് ന​ൽ​കി​യ പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​നെ​തി​രെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​രാ​തി. ഈ ​കേ​സി​ൽ, പ​രാ​തി​ക്കാ​ര​നും പ്ര​തി​സ്ഥാ​ന​ത്തു​ള്ള സ്ഥാ​പ​ന​വും ത​മ്മി​ലു​ള്ള ഇ​ട​പാ​ട് പൂ​ർ​ണ​മാ​യും വാ​ണി​ജ്യ-​വ്യാ​പാ​ര സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി അ​പ്പീ​ൽ ത​ള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.