ദക്ഷിണ ഭവനപദ്ധതി; പത്താമത്തെ വീടി‍െൻറ ശിലാസ്ഥാപനം ഇന്ന്​

ദക്ഷിണ ഭവനപദ്ധതി; പത്താമത്തെ വീടി‍ൻെറ ശിലാസ്ഥാപനം ഇന്ന്​ ഈരാറ്റുപേട്ട: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ കൂട്ടിക്കൽ പ്രളയദുരിതാശ്വാസ ഭവന പദ്ധതിയായ 10 ദക്ഷിണ ഭവനങ്ങളിൽ ഒമ്പത്​ വീടുകളുടെ പണികൾ വിവിധഘട്ടങ്ങളിൽ നടന്നുവരുന്നു. പത്താമത് വീടി‍‍ൻെറ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ 10ന്​ കൂട്ടിക്കൽ നാരകംപുഴ മസ്ജിദ് ഹാളിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയും ഭവനപദ്ധതി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കുമെന്ന് കൺവീനർ സി.എ. മൂസാ മൗലവിയും രക്ഷാധികാരി മുഹമ്മദ് സക്കീറും അറിയിച്ചു. ഇതോടുകൂടി സംഘടന ഏറ്റെടുത്ത 10 വീടുകളും യാഥാർഥ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.