കാഞ്ഞിരപ്പള്ളി: താലൂക്കിലെയും റാന്നി താലൂക്കിലെയും വിവിധ മേഖലകളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽക്കുന്നതിനായി എത്തിച്ച 6480 പായ്ക്കറ്റ് ഹാൻസുമായി യുവാവ് പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ കിഴക്കാട്ടിൽ മുഹമ്മദ് ഷഫീഖാണ് (28) പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരം അനുസരിച്ച് എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നാണ് പിടികൂടിയത്. ഈരാറ്റുപേട്ടയിൽനിന്ന് കാറിൽ നാല് ചാക്കുകളിലായി കൊണ്ടുവന്ന പാക്കറ്റുകൾ ഡിക്കിയിലും പിന്നിലെ സീറ്റിനുനടക്കും ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കാഞ്ഞിരപ്പള്ളിയിൽവെച്ച് കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെപോവുകയായിരുന്നു. കൊരട്ടി കുറുവാമൂഴി സെന്‍റ് മേരീസ് സ്കൂളിന് മുന്നിൽവെച്ചാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ അരുൺ തോമസ്, ജോർജുകുട്ടി, ജോൺസൺ, സി.പി.ഒമാരായ ബോബി സുധീഷ്, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. KTL WBL Arrest മുഹമ്മദ് ഷഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.