കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ ശല്യംചെയ്ത തമിഴ്‌നാട് സ്വദേശിയായ വയോധികനെതിരെ കേസ്. കന്യാകുമാരി സ്വദേശിയായ ദേവദാസിനെതിരെയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തോടെ അടൂരില്‍നിന്ന് കോട്ടയത്തേക്ക് വന്ന ബസിലായിരുന്നു സംഭവം. മദ്യപിച്ചിരുന്ന ദേവദാസ് യാത്രക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി പ്രതികരിച്ചതോടെ മറ്റു യാത്രക്കാരും ഒപ്പംകൂടി. തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇടപെട്ട് ചിങ്ങവനം സ്‌റ്റേഷനു മുന്നില്‍ ബസ് നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. കോട്ടയത്തെ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുകയായിരുന്നു ഇയാള്‍. കേസെടുത്തശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.