പൊൻകുന്നം: കൃഷി ആവശ്യത്തിനായി സ്വകാര്യ പുരയിടത്തിൽ നിർമിച്ച കുളത്തിൽനിന്ന് വിൽപനക്കായി വൻതോതിൽ വെള്ളമെടുക്കുന്നതിനാൽ പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റുന്നതായി പരാതി. ചിറക്കടവ് അമ്പലത്തിന് തെക്കുവശത്ത് വയലിൽ കൃഷിവകുപ്പിന്‍റെ ആനുകൂല്യത്തോടെ നിർമിച്ച കുളത്തിൽനിന്ന് പ്രതിദിനം 10 ടാങ്കർ വെള്ളം വരെ വിൽപന നടത്തുന്നതായാണ് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയത്. അനിയന്ത്രിതമായ ജലമൂറ്റൽ മൂലം പരിസരത്തെ കിണറുകളിലെല്ലാം ജലനിരപ്പ് താഴ്ന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ്, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതിയോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ് കുടിവെള്ള വിൽപനയെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ, റവന്യൂ അധികൃതർ, കലക്ടർ, പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്നിവർക്ക് നാട്ടുകാർ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.